തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 640 രൂപ കൂടി വില വീണ്ടും 58,000 കടന്നു. 58,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 80 രൂപ ഉയർന്ന് 7285 രൂപയിലാണ് ഇന്ന് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,695.15 ഡോളറാണ് വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപ വർധിച്ചു. ഇന്നലെ 600 രൂപ കൂടിയിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 101 രൂപയാണ്.
ഈ മാസത്തെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920
ഡിസംബർ 07: 56,920
ഡിസംബർ 08: 56,920
ഡിസംബർ 09: 57,040
ഡിസംബർ 10: 57,640
ഡിസംബർ 11: 58,280