സ്വർണവിലയിൽ വർധന: പവൻ വില വീണ്ടും 73,000 കടന്നു

news image
Jul 12, 2025, 6:29 am GMT+0000 payyolionline.in

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് ഇന്ന് 520 രൂപയാണ് കൂടിയത്. ഇതോടെ വില വീണ്ടും 73,000 കടന്നു. 73,120 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,600 ആയിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 65 രൂപ കൂടി വില 9,140 ആയി.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 79,768 രൂപയും ​ഗ്രാമിന് 9,971 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,832 രൂപയും ​ഗ്രാമിന് 7,479 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ ഗ്രാമിന് 125 രൂപയും കിലോ​ഗ്രാമിന് 1,25,000 രൂപയുമാണ് വില.

 

ജൂലൈയിലെ സ്വർണവില

 

ജൂലൈ 1 : 72,160

ജൂലൈ 2 : 72,520

ജൂലൈ 3 : 72,840

ജൂലൈ 4 : 72,400

ജൂലൈ 5 : 72,480

ജൂലൈ 6 : 72,480

ജൂലൈ 7 : 72,080

ജൂലൈ 8 : 72,480

ജൂലൈ 9 : 72,000

ജൂലൈ 10 : 72,160

ജൂലൈ 11 : 72,600

ജൂലൈ 12 : 73,120

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe