കോഴിക്കോട്: ഇന്നലെ വൻ ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്നുണ്ടായത് നേരിയ വർധനവ്. പവന് 120 രൂപ വർധിച്ച് 70,120 രൂപയായി. 8765 രൂപയാണ് ഗ്രാം വില. ഇന്നലെ 70,000 രൂപയായിരുന്നു പവൻ വില.
ഇന്നലെ രണ്ട് തവണയായി പവന് 2360 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. രാവിലെ 1320 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 1040 രൂപ കുറയുകയായിരുന്നു. ഒറ്റ ദിവസം ഇത്രയേറെ കുറയുന്നത് സ്വർണ വിപണിയുടെ ചരിത്രത്തിൽ അപൂർവമാണ്. യു. എസും ചൈനയും തീരുവ യുദ്ധത്തിൽ താൽക്കാലികമായി പിൻമാറ്റം പ്രഖ്യാപിച്ചതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.
ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവൻ വില. മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 73,040 രേഖപ്പെടുത്തിയിരുന്നു.