തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120 രൂപയാണ് കുറഞ്ഞത്. 56,720 രൂപയിലാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,320.91 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 96 രൂപ.
സ്വർണവിലയിൽ വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി.
ഈ മാസത്തെ സ്വർണവില പവനിൽ
● 1-11-2024: 59,080
● 2-11-2024: 58,960
● 3-11-2024: 58,960
● 4-11-2024: 58,960
● 5-11-2024: 58,840
● 6-11-2024: 58,920
● 7-11-2024: 57,600
● 8-11-2024: 58,280
● 9-11-2024: 58,200
● 10-11-2024: 58,200
● 11-11-2024: 57,760
● 12-11-2024: 56,680
● 13-11-2024: 55,480
● 14-11-2024: 55,560
● 15-11-2024: 55,480
● 16-11-2024: 56,360
● 17-11-2024: 55,480
● 18-11-2024: 55,960
● 19-11-2024: 56,520
● 20-11-2024: 56,920
● 21-11-2024: 57,160
● 22-11-2024: 57,800
● 23-11-2024: 58,400
● 24-11-2024: 58,400
● 25-11-2024: 57,600
● 26-11-2024: 56,640
● 27-11-2024: 56,840
● 28-11-2024: 56,720