സ്വർണം വീണ്ടും ചെമ്പായി; ശ്രീകോവിൽ കട്ടിളയിലെ സ്വർണപ്പാളിയും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി, രേഖയിൽ ചെമ്പ്

news image
Oct 8, 2025, 1:42 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ശ്രീ​കോ​വി​ൽ വാ​തി​ലി​ന്‍റെ ക​ട്ടി​ള​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ക​ട​ത്തി. ദ്വാ​ര​പാ​ല​ക​ശി​ൽ​പ മാ​തൃ​ക​യി​ൽ ശ്രീ​കോ​വി​ൽ ക​ട്ടി​ള​യി​ലെ സ്വ​ര്‍ണം പൊ​തി​ഞ്ഞ പാ​ളി​ക​ളും ചെ​മ്പെ​ന്ന്​ ​​രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​ത്​.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ്​​പോ​ൺ​സ​റാ​യ ശ്രീ​കോ​വി​ൽ വാ​തി​ൽ നി​ർ​മാ​ണ​ത്തി​ലും സം​ശ​യ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ട്ടി​ള​യി​ലെ സ്വ​ര്‍ണം പൊ​തി​ഞ്ഞ പാ​ളി​ക​ളും കൊ​ടു​ത്തു​വി​ട്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

2019 മാ​ര്‍ച്ച് 20ന് ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റാ​നാ​യി ദേ​വ​സ്വം ബോ​ര്‍ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്​ ക​ട്ടി​ള​യി​ലു​ള്ള​ത്​ ചെ​മ്പു​പാ​ളി​യെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ മു​രാ​രി ബാ​ബു​വും ക​ട്ടി​ള​പ്പ​ടി കൈ​മാ​റി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​രി​യ തോ​തി​ലാ​യി​രു​ന്നു ക​ട്ടി​ള​യി​ൽ സ്വ​ർ​ണം പൂ​ശി​യി​രു​ന്ന​തെ​ന്നും ഇ​ത്​ മ​ങ്ങി​യ​തോ​ടെ​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

ദ്വാ​ര​പാ​ല​ക ശി​ൽ​പ​പ്പാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വ​ർ​ണം ക​ട്ടി​ള​ക​ളി​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ദ്വാ​ര​പാ​ല​ക ശി​ല്‍പ​പ്പാ​ളി​ക​ളി​ലെ ഒ​രു കി​ലോ​യി​ലേ​റെ സ്വ​ര്‍ണം ന​ഷ്ട​മാ​യ​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ ക​ട്ടി​ള​യി​ലെ സ്വ​ർ​ണ​വും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​യി​ലെ​ത്തി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഈ ​പാ​ളി​ക​ള്‍ തി​രി​കെ​യെ​ത്തി​യോ, സ്വ​ര്‍ണം എ​ന്ത് ചെ​യ്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ദേ​വ​സ്വം രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​ത​യി​ല്ല. ​ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ല്‍ നി​ര്‍മി​ച്ച​ശേ​ഷ​മാ​ണ്​ ക​ട്ടി​ള​യും സ്വ​ര്‍ണം പൂ​ശി ന​ല്‍കാ​മെ​ന്ന് കാ​ട്ടി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ദേ​വ​സ്വം​ബോ​ർ​ഡി​ന്​ ക​ത്ത് ന​ല്‍കി​യ​ത്. 1999ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍ണം പൊ​തി​ഞ്ഞ​താ​യി​രു​ന്നു ക​ട്ടി​ള​യും. അ​തി​നി​ടെ, ദേ​വ​സ്വം വി​ജി​ല​ൻ​സ് സം​ഘം സ​ന്നി​ധാ​ന​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe