സ്വിഗ്ഗി തൊഴിലാളി മരിച്ച നിലയില്‍ ; മൃതദേഹം വെള്ളക്കെട്ടിൽ

news image
Feb 3, 2025, 4:04 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ സ്വിഗ്ഗി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് ഉമ്മളത്തൂർ സ്വദേശി മിഥുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണ വിതരണത്തിന് പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന.
കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe