പയ്യോളി: പയ്യോളിയിൽ ശുചിത്വോൽസവത്തിന്റെ ഭാഗമായി പയ്യോളി ആവിത്തോടിലേക്ക് ഒഴുക്കുന്ന തോട് വൃത്തിയാക്കി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ആർ പി ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു. എച്ച് ഐ.പ്രജീഷ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.


