സ്റ്റാലിൻ കേരളത്തിൽ; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

news image
Dec 11, 2024, 9:27 am GMT+0000 payyolionline.in

കോട്ടയം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ ഏഴായിരം ആളുകൾ പങ്കെടുക്കും. സുരക്ഷയ്ക്കായി 600 പൊലീസുകാരെയാണ് നിയോഗിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച. അവിടെ വച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ചാണ് ചർച്ച നടത്തുക.

മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരള വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്റ്റാലിൻ- പിണറായി കൂടിക്കാഴ്ചക്ക് ​പ്രസക്തിയേറെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe