.
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പാലിയേറ്റീവ് കുടുംബ സംഗമം ‘സ്പർശം 2025 ‘ സംഘടിപ്പിച്ചു. തിക്കോടി കല്ലകം ബീച്ച് റിസോർട്ടിൽ നടത്തിയ പരിപാടി കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതമാശംസിച്ചു. ചടങ്ങിൽ ജില്ലാ – ബ്ലോക്ക് ജന പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവർ സംബന്ധിച്ചു.
നിരവധി പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളുമുൾപ്പെടെ ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കല്ലകം ബീച്ച് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 34 പേരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും സ്വാഗത സംഘം കൺവീനറുമായ ബിജു കളത്തിൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.