സ്പീക്കർ തിരുത്തണമെന്ന് എൻ.എസ്.എസ്; നാളെ അടിയന്തരയോഗം

news image
Aug 5, 2023, 8:23 am GMT+0000 payyolionline.in

കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പ്രസ്താവനയില്‍ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എൻ.എസ്.എസ്. തീരുമാനമെടുക്കാന്‍ നാളെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. തുടര്‍ സമരപരിപാടികള്‍ നാളെ നടക്കുന്ന നേതൃയോഗങ്ങളില്‍ തീരുമാനിക്കും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാടിൽനിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻ.എസ്.എസ്. പ്രക്ഷോഭത്തിൽ ഇതര സംഘടനകളെ ഒപ്പം നിർത്തുന്നതും ഷംസീറിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതും നാളെ തീരുമാനിക്കും. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും എൻ.എസ്.എസിന് അഭിപ്രായം ഉണ്ട്.അതേസമയം എൻ.എസ്.എസ് നേതൃത്വത്തില്‍ ബുധനാ‍ഴ്ച നടന്ന നാമജപ ഘോഷയാത്രക്കെതി​രെ പൊലീസ് കേസ് എടുത്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe