സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്ത്രീയാണ് ധനം: ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ സുരേഷ് ​ഗോപി

news image
Dec 7, 2023, 7:32 am GMT+0000 payyolionline.in

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു.

“ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS”, എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍, വിവാഹം മുടങ്ങുമെന്ന വിഷത്തില്‍ ആയിരുന്നു ഷഹ്ന ജീവനൊടുക്കിയത്. കേസില്‍ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഷഹ്നയുടെ മരണശേഷം ഒളിവില്‍ പോയ ഇയാളെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കരുനാഗപ്പള്ളിയില്‍ വച്ച് പിടികൂടിയാണ് റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ആയിരുന്നു അറസ്റ്റ്.

അതേസമയം, സംഭവത്തിൽ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.  ഷഹ്നയുടെ മരണം ഗൗരവതരമാണെന്നും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനിടെ, ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തുവെന്നും ഉയർന്ന സ്ത്രീധനം ലഭിക്കില്ലെന്ന് മനസിലായതോടെ പിന്മാറിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe