പയ്യോളി: സ്കൂള്‍ കുട്ടികളുമായി പോവുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. റൂറല്‍ പോലീസ് സ്പെഷ്യല്‍ ഡ്രൈവ് ആയാണ് പരിശോധന തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ പയ്യോളി ടൌണില്‍ നാല്പതോളം വാഹനങ്ങള്‍ പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. ഫിറ്റ്നസ്സും പുകയും ടാക്സും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
ഡ്രൈവര്‍മാര്‍ കുട്ടികളുമായി പോവുമ്പോള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ പയ്യോളി മേഖലയില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് പയ്യോളി എസ്.ഐ ജയദാസന്‍ പറഞ്ഞു. സ്കൂള്‍ അവധിക്കാലം വരെ പരിശോധന കര്‍ശനായി തുടരാനാണ് പോലീസിന്റെ തീരുമാനം.
പടം: സ്പെഷ്യല്‍ ഡ്രൈവിന്റ്റെ ഭാഗമായി പയ്യോളി ടൌണില്‍ എസ്.ഐ ജയദാസന്റ്റെ നേതൃത്വത്തില്‍ പോലീസ് സ്കൂള്‍ കുട്ടികളെ കൊണ്ട് പോവുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നു