സോളാർ ഉപഭോക്താക്കൾക്ക് നേട്ടം, കെഎസ്ഇബി ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,യൂണിറ്റിന് 3 രൂപ 15 പൈസ കിട്ടും

news image
Jul 2, 2024, 6:57 am GMT+0000 payyolionline.in
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി കെഎസ്ഇബി ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം.2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു. നിരക്ക് കൂട്ടണമെന്ന് സോളാർ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. കെഎസ്ഇബി ക്ക് ഇത് അധിക ബാധ്യതയാണെങ്കിലും സൗരോർജ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്നതിനാൽ സർക്കാരിന് എതിർപ്പില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe