സോക്‌സുകൾ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ മറക്കല്ലേ…

news image
Dec 12, 2025, 8:40 am GMT+0000 payyolionline.in

സോക്സുകൾ ഉപയോ​ഗിക്കാത്തവർ ഇന്ന് വിരളമായിരിക്കും. പ്രായ-ലിംഗഭേദമന്യേ എല്ലാവരും സോക്സ് ധരിക്കാറുണ്ട്. ഷൂസുകളിടുമ്പോൾ കാലുകൾക്ക് കൂടുതൽ സുരക്ഷ നൽകാനായാണ് പൊതുവെ സോക്‌സ് ഉപയോഗിക്കുന്നത്. തണുപ്പിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി ഉറങ്ങുമ്പോൾ സോക്‌സ് ധരിക്കുന്നവരുമുണ്ട്.

എന്നാൽ സോക്സ് ഉപയോ​ഗിക്കുന്നവർ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ഒരേ സോക്‌സ് പല തവണ ഉപയോഗിക്കുന്നത് നല്ലതാണോ? എപ്പോഴാണ് സോക്സ് കഴുകേണ്ടത്? ഇതെല്ലാം പലർക്കും പൊതുവെ ഉണ്ടാകുന്ന സംശയങ്ങളാണ്. ഒരേ സോക്‌സ് പല തവണ ഉപയോഗിച്ച ശേഷമാണ് മിക്കവരും കഴുകാറ്. ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

 

കാലുകളിലെ വിയർപ്പ് ആഗിരണം ചെയ്യുകയും കാൽപാദങ്ങളെ ദുർഗന്ധത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനാൽ സോക്‌സുകൾ പതിവായി കഴുകി വൃത്തിയാക്കേണ്ടതുണ്ട് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ബാക്‌ടീരിയകൾ അടിഞ്ഞുകൂടുകയും പാദങ്ങളിൽ ഫംഗസ് അണുബാധ, ദുർഗന്ധം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഒരേ സോക്‌സ് എത്ര തവണ ഉപയോഗിക്കാം?

മിക്കവരും ജോലിസ്ഥലത്തോ സ്‌കൂളിലോ യാത്ര ചെയ്യുമ്പോഴോ ഒക്കെ സോക്‌സ് സ്ഥിരമായി ധരിക്കാറുണ്ട്. പദങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതാണല്ലോ സോക്‌സുകൾ, അതിനാൽ പതിവായി കഴുകി വൃത്തിയാക്കേണം. ഒരു തവണ ഉപയോ​ഗിച്ച സോക്‌സ് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ വീണ്ടും ധരിക്കാൻ പാടുള്ളൂ.

 

ഒരേ സോക്‌സ് കഴുകാതെ ഒന്നിലധികം തവണ ധരിക്കുന്നത് സ്റ്റാഫൈലോകോക്കസ് ഓറിയസ്, ആസ്‌പർജില്ലസ് സ്‌പീഷീസുകൾ പോലുള്ള ദോഷകരമായ വിവിധതരം ബാക്‌ടീരിയകളും ഫംഗസുകളും പെരുകാൻ ഇടയാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്‌മാണുക്കൾ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. ഇത് പാദങ്ങളിൽ അണുബാധയുണ്ടാക്കും.

 

കഴുകാത്ത സോക്‌സുകൾ ആവർത്തിച്ച് ഉപയോഗിക്കല്ലേ…

  • കഴുകാത്ത സോക്‌സുകളിൽ വിയർപ്പ് അടിഞ്ഞു കൂടി, ബാക്‌ടീരിയകളും ഫംഗസുകളും അടിഞ്ഞുകൂടാൻ ഇടയാകും
  • കാലുകളിൽ ചൊറിച്ചിൽ, തൊലി പൊളിഞ്ഞു പോകുക, വേദനാജനകമായ കുമിളകൾ എന്നിവ ഉണ്ടാകും
  • ദീർഘനേരത്തെ ഉപയോഗം ചർമത്തിലും കാൽവിരലുകൾക്കും കേടുപാടുകൾ വരുത്തും
  • കാലിലെ മുറിവുകൾ വഷളാക്കാനും ഗുരുതരമായ അണുബാധയുണ്ടാകാനും സാധ്യത

സോക്‌സ് ധരിക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

  • ഇറുകിയ സോക്‌സിനോട് ബൈ പറയാം
  • മഴക്കാലങ്ങളിൽ സോക്‌സ് ഒഴിവാക്കാം
  • ഈർപ്പമോ നനവോ ഉള്ള സോക്‌സുകൾ ഉപയോ​ഗിക്കരുത്
  • സോക്‌സ് അഴിച്ചതിന് ശേഷം ചൂടുവെള്ളത്താൽ കാലുകൾ കഴുകുക
  • കാലിൽ മുറിവുകളുള്ളപ്പോൾ സോക്‌സ് ധരിക്കരുത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe