പാറശ്ശാല: സൈബര്‍ തട്ടിപ്പില്‍ പാറശ്ശാലയിലെ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. അതിര്‍ത്തി പ്രദേശത്തെ പ്രധാന ആശുപത്രി ഉടമ കൂടിയായ ഡോക്ടറുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ആശുപത്രിയുടെ പേരിലുള്ള കറണ്ട് അക്കൗണ്ടില്‍ നിന്നുമാണ് ഒരു ലക്ഷം രൂപ നഷ്ടമായത്.
കറണ്ട് അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരിലേക്ക് ക്രെഡിറ്റ് കാര്‍ഡ് പുതുക്കുന്നതിനെന്ന വ്യാജേന വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാനിടയായത്.
ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പതിനായിരം രൂപയും കറണ്ട് അക്കൗണ്ടില്‍നിന്ന് തൊണ്ണൂറായിരം രൂപയും നഷ്ടമായി. പാറശ്ശാല പോലീസും സൈബര്‍ സെല്ലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.