സൈബര്‍ തട്ടിപ്പിനെതിരെ ‘സൈ ഹണ്ട്’: 27 പേർ കസ്റ്റഡിയിൽ, 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

news image
Nov 1, 2025, 6:23 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: സൈ​ബ​ര്‍ ത​ട്ടി​പ്പി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഓ​പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യാ​സ്പ​ദ​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന 57 അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. 27 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നോ​ട്ടീ​സ് ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ത​ട്ടി​പ്പി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രും, ക​മീ​ഷ​ന്‍ വാ​ങ്ങി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ന​ല്‍കി​യ​വ​രും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും. ത​ട്ടി​പ്പ് പ​ണം ചെ​ക്ക് വ​ഴി പി​ന്‍വ​ലി​ച്ച​വ​രെ​യും എ.​ടി.​എം വ​ഴി പി​ന്‍വ​ലി​ച്ച​വ​രെ​യും അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട​ക​ക്ക് കൊ​ടു​ത്ത​വ​രെ​യും വി​ല്‍പ​ന ന​ട​ത്തി​യ​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ന്താ​ണ് മ്യൂ​ൾ അ​ക്കൗ​ണ്ട്…

സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യെ​ടു​ത്ത പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും ക്രി​പ്‌​റ്റോ ക​റ​ന്‍സി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​യാ​ണ് മ്യൂ​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​ത്. സമൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍ട്ട് ടൈം ​അ​ല്ലെ​ങ്കി​ല്‍ ഓ​ണ്‍ലൈ​ന്‍ ജോ​ലി​ക​ള്‍ തി​ര​യു​ന്ന വി​ദ്യാ​ർഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളു​ടെ വ​ല​യി​ല്‍ അ​ക​പ്പെ​ടു​ന്ന​ത് വ്യാ​പ​ക​മാ​ണ്.

സ്വ​ന്ത​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടും ഗൂ​ഗ്​ള്‍ പേ ​അ​ക്കൗ​ണ്ടു​മു​ള്ള​വ​ര്‍ക്ക് ത​ട്ടി​പ്പ് സം​ഘം ജോ​ലി ന​ല്‍കു​ന്നു. അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്ത് എ​ത്തു​ന്ന പ​ണം ഒ​രു ല​ക്ഷം രൂ​പ ക​ട​ക്കു​മ്പോ​ള്‍ ക​മീ​ഷ​ന്‍ എ​ടു​ത്ത​ശേ​ഷം ബാ​ക്കി തു​ക ത​ട്ടി​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടി​ല്‍ അ​യ​ച്ചു ന​ല്‍കു​ക​യെ​ന്ന​താ​ണ് ജോ​ലി. സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ 1930 എ​ന്ന ന​മ്പ​റിലോ സൈ​ബ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ടു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe