ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ കാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വെച്ചാണ് വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്യൂട്ടിക്കിടെയായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് ആർമിയുടെ ചിനാർ കോർപ്സ് എക്‌സിൽ കുറിച്ചു. പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെ ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്ക് സൈന്യം അനുശോചനം അറിയിച്ചു.