പയ്യോളി അങ്ങാടി : തുറയൂർ പയ്യോളി അങ്ങാടി ജംസ് എ.എൽപി സ്കൂളിൽ വച്ച് നടക്കുന്ന എം യു എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ നിർവ്വഹിച്ചു. ലഹരി ബോധവൽക്കരണം,
ശുചീകരണം, വയോജന പ്രവർത്തനങ്ങൾ, സഹപാഠികളെ ചേർത്തുനിർത്തൽ തുടങ്ങി നാഷണൽ സർവീസ് സ്കീമിന്റെ സേവന പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രം ഓഫീസർ ലത്തീഫ് തുറയൂർ സ്വാഗതം പറഞ്ഞു .ചടങ്ങിൽ
പയ്യോളി അങ്ങാടി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം വി.പിദുർഖിഫിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
സപ്തദിന സഹവാസ ക്യാമ്പിന് ശേഷം വടകര തീരപ്രദേശത്തെ ഒരു നിർധന കുടുംബത്തിന് വീട് ഒരുക്കുക എന്ന ലക്ഷ്യത്തിൽ എം യു എം ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ് നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ ഫണ്ട് സമാഹരണ ഉദ്ദേശാർത്ഥം ഡിസംബർ ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം നാലുമണിക്ക് പയ്യോളി അങ്ങാടിയിൽ നടക്കുന്ന
ഫുഡ് ഫെസ്റ്റ് പ്രീ ബുക്കിങ് കൂപ്പൺ എംപിയുടെ കൈകളിൽ നിന്ന് വി പി അസൈനാർ ഏറ്റുവാങ്ങി. വീട് നിർമ്മാണത്തിന്റെ ഔപചാരിക പ്രഖ്യാപനം പ്രിൻസിപ്പൽ ഹാജറ കെ കെ നിർവഹിച്ചു.
ചടങ്ങിൽ ജനപ്രതിനിധികളായ എം പി ബാലൻ, സജിത കെ ടി, അബ്ദുൽ റസാഖ് കുറ്റിയിൽ, നൗഷാദ് മാസ്റ്റർ എം ഐ സഭ മാനേജർ, എം പി അബ്ദുൽ കരീം, പി ടി എ പ്രസിഡൻ്റ് യൂനുസ് കെ ടീ വിവിധ രാഷ്ട്രീയ സാമൂഹിക പാർട്ടികളെ പ്രതിനിധീകരിച്ച് കിഷോർ, മുനീർ കുളങ്ങര
അർഷാദ് ആയനോത് , ടി എo രാജൻ, സി കെ അസീസ്, എം ടി അഷറഫ് , ഹംസ, ജംസ് എൽ പി സ്കൂൾ ഡെപ്യൂട്ടി ഹെ ഡ്മിനിസ്റ്റർ ഷഫീന ടീച്ചർ, എം യൂ എം ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി
അദീബ് അഹമദ്, എം യു എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ ആഷിക് മാസ്റ്റർ,
നഫ്സാന ടീച്ചർ, അമൃത ടീച്ചർ, നഫ്സൽ വടകര രണ്ടാം വർഷ, എൻ എസ് എസ് ലീഡർ നൂറിയ ശുക്ര ഒന്നാം വർഷ ലീഡർ, മിസ്ന ഫാത്തിമ എന്നിവർ സംസാരിച്ചു. ഒന്നാം വർഷ ലീഡർ മുഹമ്മദ് സൽ സബീൽ നന്ദി പറഞ്ഞു.