കൊയിലാണ്ടി: കെപിഎസ് ടിയെ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ ധര്‍ണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിംങ് ഓഫീസ്ർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെയാണ് പ്രതിഷേധ സായാഹ്ന ധര്‍ണ്ണ .
കെപിഎസ് ടി യെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എൻ എസ് നിഷാന്ത് അധ്യക്ഷത വഹിച്ചു. ബാസിൽ പാലിശ്ശേരി, പി കെ രാധാകൃഷ്ണൻ, കെഎം മാണി, കെ കെ മനോജ്, ജാനിബ്, ബിന്ദു മാധവൻ, മോഹൻദാസ്, വൈശാഖ് , ജിഷ്ണു , ഗീത, സീന, സബിന എന്നിവർ എന്നിവർ സംസാരിച്ചു.