സൂര്യകാന്തി എണ്ണ വില കുറഞ്ഞേക്കും

news image
Jun 16, 2023, 6:10 am GMT+0000 payyolionline.in

ന്യൂഡൽഹി∙ വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5% കുറച്ചു. ഇതോടെ ഇവയുടെ വില വീണ്ടും കുറഞ്ഞേക്കും. 17.5 ശതമാനമായിരുന്ന തീരുവയാണ് 12.5 ശതമാനമായി കുറച്ചത്. 2024 മാർച്ച് 31വരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും. രാജ്യാന്തരതലത്തിൽ ഭക്ഷ്യ എണ്ണയ്ക്ക് വില കുറ‌യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ലീറ്ററിന് 8 രൂപ മുതൽ 12 രൂപ വരെ അ‌ടി‌യന്തരമായി കുറയ്ക്കണമെന്ന് ഉൽപാദക കമ്പനികളോട് ഈ മാസം ആദ്യം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe