സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

news image
Jul 6, 2026, 4:11 pm GMT+0000 payyolionline.in

പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലാ വാർഷിക ജനറൽ ബോഡി യോഗം കണ്ണംവള്ളി ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദൻ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ ചെയർമാൻ കെ. സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കൺവീനർ ഖാലിദ് കോലാരിക്കണ്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ഫജറുദ്ദീൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സോണൽ കൺവീനർ കെ. വിജയരാഘവൻ മാസ്റ്റർ, എൻ.സി. മുസ്തഫ, വി.വി. അനിത എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് ചെയർമാൻ ഇക്ബാൽ കായിരിക്കണ്ടി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി കെ.കെ. ഖാലിദ് (ചെയർമാൻ), ഇക്ബാൽ കെ.കെ, രവി ചാത്തങ്ങാടി (വൈസ് ചെയർമാൻമാർ), കെ. സുനിൽ (കൺവീനർ), വി.വി. അനിത, എം.കെ. രാജേന്ദ്രൻ (ജോയിന്റ് കൺവീനർമാർ), കെ. ഫജറുദ്ദീൻ (ട്രഷറർ) എന്നിവരെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe