കൊയിലാണ്ടി: സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. 01-01 -1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തികൊണ്ട് രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. 11-02 2026 മുതൽ 30-04-2026 വരെയാണ് പുതുക്കാനുള്ള സമയം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻപുതുക്കി നൽകുന്നതിനായി നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
