സീതാറാം യെച്ചൂരിക്ക് ഇരിങ്ങലിൽ സർവ്വകക്ഷി അനുശോചനം

news image
Sep 14, 2024, 1:56 pm GMT+0000 payyolionline.in

ഇരിങ്ങൽ: സീതാറാം യെച്ചൂരിയെ ഇരിങ്ങലിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു . ഇരിങ്ങൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയ കമ്മറ്റി അംഗം ടി.അരവിന്ദാക്ഷൻ സ്വാഗതവും, കെ.കെ രമേശൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി.ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു.

പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഏരിയ കമ്മറ്റി അംഗം കെ.കെ മമ്മു, രാമകൃഷ്ണൻ പുത്തുക്കാട്ട് (കോൺഗ്രസ്സ്),  എ.രാജൻ (സി.പി.ഐ) , ഹമീദ് ( മുസ്ലീം ലീഗ്), കെ.കെ കണ്ണൻ (കോൺഗ്രസ്സ് എസ്സ്), സതീശൻ മൊയച്ചേരി (ബി ജെ പി), എം.കേളപ്പൻ ( കർഷകസംഘം), കെ ജയകൃഷ്ണൻ (കെ എസ് കെ ടി യു ), കെ. കെ ഗണേശൻ (സി ഐ ടി യു), പി.എം ഉഷ (ജനാധിപത്യ മഹിള അസോസിയേഷൻ), അമൽജിത്ത് പി.എസ് ( ഡി വൈ എഫ് ഐ), കെ.പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe