സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ്‌കാരം ഡോ. ടി എം തോമസ്‌ ഐസക്കിന്‌

news image
Jun 12, 2023, 9:04 am GMT+0000 payyolionline.in

ആലപ്പുഴ> സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ്‌‌കാരം ഡോ. ഡി എം തോമസ്‌ ഐസക്കിന്‌ നൽകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌‌കാരം. സാമ്പത്തിക വിദഗ്‌ധൻ മാണി വിതയത്തിൽ ചെയർമാനും ഡോ. ജിജു പി അലക്‌സ്‌, അഡ്വ. ടി കെ ശ്രീനാരായണദാസ്‌ അംഗങ്ങളുമായ ജൂറിയാണ്‌ പുരസ്‌‌കാരം നിർണയിച്ചത്.

ജനകീയ ആസൂത്രണപ്രസ്ഥാനത്തിനും കുടുംബശ്രീ സ്‌ത്രീ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിന്‌ കിഫ്‌ബി പദ്ധതി ആവിഷ്‌കരിച്ചതടക്കം നാടിന്റെ സമഗ്രവികസനത്തിന്‌ നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ പുരസ്‌കാരമെന്ന്‌ ജൂറി ചെയർമൻ മാണി വിതയത്തിൽ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe