പയ്യോളി: 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നടക്കുന്ന സി.പി.ഐ പയ്യോളി ലോക്കൽ സമ്മേളനം ഏപ്രിൽ 26, 27 തിയ്യതികളിൽ വി.ആർ.വിജയരാഘവൻ മാസ്റ്റർ നഗർ (മേലടി എം.എൽ.പി.സ്കൂൾ) റിൽ നടക്കും.
സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം യോഗം മണ്ഡലം സെക്രട്ടറിയേറ്റ്മെമ്പർ.കെ.ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധീഷ് രാജ് കൂടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.വിജയൻ, കെ, സി.സതീശൻ, എൻ. വിത്സൻ, എം.കെ.ഗിരിഷ്‌ബാബു, എം.ടി.ചന്ദ്രൻ , മൂലയിൽ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
വി.എം.ഷാഹുൽ ഹമീദ്, ചെയർമാൻ കെ.കെ.വിജയൻ, എം.ടി.ചന്ദ്രൻ, എ.രാജൻ ,ബാലകൃഷ്ണൻ മൂലയിൽ വൈസ് ചെയർമാൻമാർ, റസിയ ഫൈസൽ കൺവീനർ, സുധീഷ്, രാജ്കുടയിൽ ,ബി.ദർശിത്ത്, എൻ.വിത്സൻ, കെ.സി.സതീശൻ, ഉത്തമൻ മേലടി, ട്രഷറർ ഇരിങ്ങൽ അനിൽ കുമാർ എന്നിവരടങ്ങിയ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കാർഷിക ശില്പശാല, വിദ്യാർത്ഥി -യുവജന സംഗമം, വനിത സംഗമം, തൊഴിലാളി സംഗമം എന്നിവ നടക്കും. പാർട്ടി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 100 ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു.