തിക്കോടി: സി പി ഐ (എം) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയിൽ ഭാസ്ക്കരൻ (70) അന്തരിച്ചു.ഭാര്യ: സൗമിനി മക്കൾ: സനൽ കുമാർ (ദുബായ്), ബബിത മരുമക്കൾ: പ്രിയങ്ക (കോട്ടക്കൽ), സജീവൻ (മേപ്പയൂർ).
സഹോദരങ്ങൾ: കമല (തിക്കോടി), നാണു (വയനാട്), ടി നാരായണൻ (അക്ഷര ആർടസ് കോളേജ് പെരുമാൾപുരം), രാജീവൻ, അശോക് കുമാർ. പിതാവ്:പരേതനായ കുഞ്ഞിരാമൻ മാതാവ് : പരേതയായ മാധവി
അകലാപുഴ കോൾ നിലം സഹകരണ സംഘം ഒണററി സെക്രട്ടറി, തിക്കോടി ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ കോ -ഓപ്പ് സൊസൈറ്റി വൈസ് പ്രസിഡന്റ്, കെ എസ് കെ ടി യു പള്ളിക്കര മേഖല പ്രസിഡന്റ്, സി പി ഐ (എം) പള്ളിക്കര നോർത്ത് ബ്രാഞ്ച് അംഗവുമായി പ്രവർത്തിച്ചവരികയായിരുന്നു.കെ എസ് കെ ടി യു തിക്കോടി പഞ്ചായത്ത് സെക്രട്ടറി, പയ്യോളി ഏരിയ ജോ. സെക്രട്ടറി, പള്ളിക്കര നോർത്ത് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.