കൊയിലാണ്ടി ∙ സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സാഹിത്യ വേദിയും എന്നിവര്‍ ചേര്‍ന്ന് നടത്തിയ പുസ്തകപ്രദര്ശനം വേറിട്ട അനുഭവമായി. വായന ദിനത്തോട് അനുബന്ധിച്ചാണ് പുസ്തക പ്രദര്‍ശനം നടത്തിയത്. ഇന്നലെ ക്ലാസ് തുടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രദര്‍ശനം പുസ്തകങ്ങളുടെ പുതിയ ലോകമാണ് തുറന്നുകൊടുത്തത്. സ്കൂള്‍ ലൈബ്രറി, എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച പുസ്തകങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.
പുസ്തകപ്രദര്ശനം പ്രിന്‍സിപ്പല്‍ ശ്യാമള പി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രജീഷ് ആര്.എസ്, സ്കൗട്ട് ക്യാപ്റ്റന്‍ അരുണ്‍ തോമസ്, ഗൈഡ്സ് ക്യാപ്റ്റന്‍ ദീപ കെ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജുഷ ഐ വി, സാഹിത്യ വേദി കണ്‍വീനര്‍ ബിന്ദു ടി.കെ എന്നിവര്‍ സംബന്ധിച്ചു.