കൊയിലാണ്ടി: സി.കെ.ജി.എം.എച്ച്.എസ്- എൻ.എസ്.എസ് സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി പി.ടി.എ പ്രസിഡന്റ് സുജീന്ദ്രൻ നിർവഹിച്ചു. ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പ്രദീപ്കുമാർ എൻ. വി, വി.എച്ച്.എസ്ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, സി കെ ജി എം എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്യാമള പി, ജി.വി.എച്ച്.എസ്.എസ് , എച്ച്എം സുധാകരൻ കെകെ, എസ് എം സി ചെയർമാൻ ഹരീഷ് എൻ കെ , സ്റ്റാഫ് സെക്രെട്ടറിഷിജു ഒ കെ, എസ് എസ് ജി കൺവീനർ ബൽരാജ് എം ജി, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പാലിറ്റി വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു . കെ നിർവഹിച്ചു.
സി.കെ.ജി.എം.എച്ച്.എസ്. പ്രിൻസിപ്പാൾ ശ്യാമള പി സ്വാഗതം നിർവഹിച്ച ചടങ്ങിൽ ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി ഹെഡ്മാസ്റ്റർ സുധാകരൻ . കെ അധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രെട്ടറി അഷറഫ് എ.കെ, സി.കെ.ജി.എം.എച്ച്.എസ്. ചിങ്ങപുരം ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി വിപിൻകുമാർ പി പി , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിൽകുമാർ സി.വി , സി.കെ.ജി.എം.എച്ച്.എസ്. ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകരായ അംബരീഷ് ജി.എസ് , അനീഷ് കുമാർ പി. ഐ , എൻ.എസ്.എസ് ബോയ്സ് വളണ്ടിയർ ഹാസിംഫൈസൽ ഇ. കെ എന്നിവർ ആശംസ അർ പ്പിച്ച ചടങ്ങിൽ എൻ.എസ്.എസ്. ഗേൾസ് വളണ്ടിയർ റിയ പ്രകാശ്. കെ നന്ദിയും പ്രകാശിപ്പിച്ചു. ‘സുകൃത കേരളം’ പദ്ധതിയുടെ ഭാഗമായി മുഴുവൻ എൻ.എസ്.എസ് വളണ്ടിയർമാരും ഒരു ദിവസം കൊയിലാണ്ടി മിനിസിവിൽസ്റ്റേഷൻ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപെട്ട് ശ്രദ്ധപിടിച്ചുപറ്റി.
“യുവ”എന്ന് പേര് നല്കിയിരിക്കുന്ന ഈ ക്യാമ്പിൽ “ സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത” എന്ന ആശയമാണ് നടപ്പിലാക്കിയത്. സുകൃത കേരളം , കൂട്ടുകൂടി നാട് കാക്കാം, സ്നേഹ സന്ദർശനം , ഹരിത സമൃദ്ധി, മൂല്യ നിർമ്മാണം സൃഷ്ടിപരതയിലൂടെ , സത്യമേവ ജയതേ , ഡിജിറ്റൽ ലിറ്ററസി, സുസ്ഥിര ജീവിത ശൈലി, പുസ്തകപ്പയറ്റ്, തനത്പ്രവർത്തനങ്ങൾ എന്നിവ ഈ ക്യാമ്പിൽ വൻവിജയകരമായി നടപ്പിലാക്കി. പ്രശസ്ത എഴുത്തുകാരനും, കവിയുമായ രഘുനാഥൻ കൊളത്തൂർ, പ്രശസ്ത ഐ ടി എക്സ്പേർട്ട് ഫൈസൽ പൊയിൽക്കാവ്, ബിജുകാവിൽ, ബിജേഷ്ഉപ്പാലക്കൽ, ജിൻസിടീച്ച്വർ, വടകര എൻ.എസ്.എസ് ക്ലസ്റ്റർകോർഡിനേറ്റർ ഷാജി.കെ ,പ്രശസ്ത പ്രഭാഷകനും, മോട്ടിവേറ്ററുമായ സാബു കീഴരിയൂർ , എന്നിവർ ക്യാമ്പിൽ നിറ സാന്നിദ്ധ്യമായി.