വടകര അഗ്നി രക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളായി ചേരാം – പരിശീലനവും സർട്ടിഫിക്കറ്റും ; അപേക്ഷ ക്ഷണിച്ചു

news image
Jun 14, 2025, 6:00 am GMT+0000 payyolionline.in

വടകര ∙ അഗ്നി രക്ഷാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. 18 നും 50 നും ഇടയിലുള്ള പ്രായത്തിലുള്ള, സന്നദ്ധ സേവനത്തിൽ താല്പര്യമുള്ള ഏതൊരാളും സിവിൽ ഡിഫൻസിൽ അംഗമാകാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്നി രക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ത്രിതല പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഐഡന്റിറ്റി കാർഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

താല്പര്യമുള്ളവർ 0496-2514600, 2514601 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ നേരിട്ട് വടകര അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചേരാവുന്നതുമാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe