സിബിൽ സ്കോറിൽ വൻമാറ്റങ്ങൾ വരുന്നു: റേറ്റിങ്ങിൽ തത്സമയ അപ്ഡേറ്റുകൾ; വേഗത്തിൽ വായ്പ ലഭിക്കും: പ്രഖ്യാപനവുമായി ആർ ബി ഐ

news image
Jul 3, 2025, 2:23 pm GMT+0000 payyolionline.in

കുറഞ്ഞ പലിശയിൽ വായ്പകൾ നേടിത്തരാൻ മികച്ച സിബിൽ സ്‌കോറിന് കഴിയും. മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിൽ വ്യക്തികൾക്ക് നൽകുന്ന ക്രെഡിറ്റ് സ്കോറാണ് സിബിൽ. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ് ഈ സ്‌കോർ. 300 മുതൽ 900 വരെ റേഞ്ചിൽ വരുന്ന സംഖ്യയാണിത്. സ്‌കോർ 900ത്തിനോട് അടുക്കുംതോറും ക്രഡിറ്റ് റേറ്റിങ് മികച്ചതാകും.

സിബിൽ സ്‌കോർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആർ ബി ഐ. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിൽ സ്കോറിലെ മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം സിബിൽ സ്കോർ ഇനി മുതൽ തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഓരോ 15 ദിവസത്തിലും അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. വായ്പദാതാക്കൾക്കും, ഉപയോക്താക്കൾക്കും ഒരു പോലെ ഉപകാരപ്രദമാകും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രാൻസ് യൂണിയൻ സിബിൽ, എക്‌സ്പീരിയൻ, സിആർഐഎഫ് ഹൈ മാർക്ക് മുതലായ ക്രെഡിറ്റ് ഏജൻസികളോട് റിയൽടൈം അപ്ഡേഷനിലേക്ക് മാറണമെന്ന് ആർ ബി ഐ നിർദേശിച്ചു കഴിഞ്ഞു.

ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ എടുക്കുന്നവർക്കും. നിലവിലെ ലോൺ ക്ലോസ് ചെയ്ത് ഉടനടി തന്നെ മറ്റൊരു ലോൺ എടുക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്നതാണ് സിബിൽ സ്കോറിലെ പുതിയ പരിഷ്കാരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe