സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം; 50 അംഗ ജില്ലാകമ്മിറ്റി, 11 പുതുമുഖങ്ങൾ

news image
Feb 3, 2025, 7:41 am GMT+0000 payyolionline.in

കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം 50 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം വി ജയരാജനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്‌.

 

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എളമരം കരീം, സി എസ് സുജാത, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്, കെ കെ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

 

ജില്ലാകമ്മിറ്റി അംഗങ്ങൾ

 

എം വി ജയരാജൻ, എം പ്രകാശൻ, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്‌, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, എൻ സുകന്യ, സി സത്യപാലൻ, കെ വി സുമേഷ്‌, ടി ഐ മധുസൂദനൻ, പി സന്തോഷ്‌, എം കരുണാകരൻ, പി കെ ശ്യാമള, കെ സന്തോഷ്‌, എം വിജിൻ, എം ഷാജർ, പി കെ ശബരീഷ്‌കുമാർ, കെ മനോഹരൻ, എം സി പവിത്രൻ, കെ ധനഞ്‌ജയൻ, വി കെ സനോജ്‌, എം വി സരള, എൻ വി ചന്ദ്രബാബു, ബിനോയ്‌കുര്യൻ, സി വി ശശീന്ദ്രൻ, കെ പത്മനാഭൻ, അഡ്വ. എം രാജൻ, കെ ഇ കുഞ്ഞബ്‌ദുള്ള, കെ ശശിധരൻ, കെ സി ഹരികൃഷ്‌ണൻ, എം കെ മുരളി, കെ ബാബുരാജ്‌, പി ശശിധരൻ, ടി ഷബ്‌ന, കെ പി സുധാകരൻ, കെ വി സക്കീർ ഹുസൈൻ, സാജൻ കെ ജോസഫ്‌

 

പുതുമുഖങ്ങൾ: വി കുഞ്ഞികൃഷ്‌ണൻ, എം വി നികേഷ്‌കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെ പി വി പ്രീത, എൻ അനിൽകുമാർ, സി എം കൃഷ്‌ണൻ, മുഹമ്മദ്‌ അഫ്‌സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe