പയ്യോളി: സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനവും സിപിഎം ആവിക്കൽ ബ്രാഞ്ച് അംഗവും കെഎസ്ടിഎ നേതാവുമായിരുന്ന പി നാരായണൻമാസ്റ്ററുടെ 11-ാം ചരമ വാർഷിക ദിനാചരണവും ആവിക്കൽ ബ്രാഞ്ച് നേതൃത്വത്തിൽ സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം ആവിക്കൽ ബ്രാഞ്ച് അംഗം കെ മമ്മദിനും കുടുംബത്തിനും നിർമ്മിച്ച വീടിൻ്റെതാക്കോൽ ദാനം മുതിർന്ന നേതാവ് ടി ചന്തു നിർവഹിച്ചു. പി നാരായണൻ മാസ്റ്റർ അനുസ്മരണം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.

സിപിഐ എം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം മുതിർന്ന നേതാവ് ടി ചന്തു കെ മമ്മദിന് നൽകി നിർവഹിക്കുന്നു
കെ കെ പ്രേമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി മനോജൻ , എൻ സി മുസ്തഫ, നഗരസഭ കൗൺസിലർമാരായ എം വി ബാബു, കുൽസു റാഷിദ്,പി കെ ഷൈന എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ടി ലിഖേഷ് സ്വാഗതവും എൻ എസ് മിഥുൻ നന്ദിയും പറഞ്ഞു.
