സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഇങ്ങനെ

news image
Jan 30, 2025, 2:43 pm GMT+0000 payyolionline.in

 

വടകര: സിപിഐഎം ജില്ലാ സമ്മേളനം നാളെ വടകര നാരായണ നഗരത്തിൽ  നടക്കുന്നതിനാൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ നാളെ (ജനുവരി 31 ന്) രാവിലെ 12 മണി മുതൽ പൂളാടിക്കുന്ന വഴി അത്തോളി- ഉള്ളിയേരി- പേരാമ്പ്ര വഴി- തലശ്ശേരി ഭാഗത്തേക്കും കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഉള്ളിയേരി- പേരാമ്പ്ര- നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്കും പോകണം.

കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി- നാദാപുരം- പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ് നാദാപുരം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർ ബ്രിഡ്ജ് വരെയും ചാനിയം കടവിൽ നിന്നും വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയും, പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പലയാട് നട വരെയും വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷൻ വരെയും യാത്ര അവസാനിപ്പിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe