പതിയാരക്കര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എം മധുസൂദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരൻ, എം ഗീരിഷ്, കെ ബിനൂബ്, രാജിവ് മല്ലിശ്ശേരി, ടി സി രമേശൻ എന്നിവർ സംസാരിച്ചു. സി വിദോഷ് സ്വാഗതം പറഞ്ഞു. പഴയകാലസമര പ്രവർത്തകരുടെ സംഗമം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ടി സി രമേശൻ അധ്യക്ഷനായി. സി കെ രാജീവൻ സ്വാഗതം പറഞ്ഞു. പൊളിറ്റിക്കൽ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികൾ തുടർന്ന് നടന്നു.