മേപ്പയ്യൂർ:വടകരയും, തൃശൂരും പരസ്പരം വോട്ട് മറിച്ച് വടകരയിൽ സി.പി.എം സ്ഥാനാർത്ഥിയേയും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയേയും വിജയിപ്പിക്കാൻ വേണ്ടി സി.പി.എം ഉം,ബി.ജെ.പി യും തമ്മിലുള്ള കൂടുകച്ചവടം അവസാനിപ്പിക്കണമെന്ന് കെ.കെ രമ എം.എൽ.എ. പറഞ്ഞു.
ബി ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പത്രസമ്മേളനവും, എൽ.ഡി.എഫ് കൺവീനർ എം.വി ജയരാജന്റെ പ്രതികരണവും അതിന് തെളിവാണെന്നും പ്രിയപ്പെട്ട വോട്ടർമാർ ഇത് തിരിച്ചറിയണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കെ.കെ രമ അഭ്യർത്ഥിച്ചു.മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എം കുഞ്ഞമ്മത് മദനി അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഇ അശോകൻ, ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രൻ,കെ.എം സുരേഷ് ബാബു, കമ്മന അബ്ദുറഹിമാൻ, എം.കെ അബ്ദുറഹിമാൻ സംസാരിച്ചു. പി.കെ അനീഷ് സ്വാഗതവും പറമ്പാട്ട് സുധാകരൻ നന്ദിയും പറഞ്ഞു.