സിനിമാ പിആര്‍ഒ മഞ്‍ജു ഗോപിനാഥിന്റെ വെബ്‍സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരില്‍ വെച്ച് ലോഞ്ച് ചെയ്‍തു. മഞ്‍ജു ഗോപിനാഥ് കഴിഞ്ഞ 10 വര്‍ഷമായി പബ്ലിക് റിലേഷൻസ് ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സജീവമാണ്. മാധ്യമപ്രവർത്തകയായും റേഡിയോ ജോക്കിയായും നിരവധി വര്‍ഷങ്ങളായി തിളങ്ങിയ പ്രവർത്തന പരിചയവും മഞ്ജുവിനുണ്ട്. promanjugopinath.com എന്ന ഐഡിയിലാണ് മഞ്ജുവിന്റെ വെബ്‍സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിനകം മഞ്‍ജു ഗോപിനാഥ് ഇരുന്നൂറിനടുത്ത് സിനിമകളുടെ പ്രമോഷൻ വര്‍ക്കുകള്‍ വിജയകരമായി ചെയ്‍തിട്ടുണ്ട്. കാലം കയ്യടിച്ച പല ഹിറ്റ് സിനിമകളുടെയും വിശേഷങ്ങൾ പ്രേക്ഷകർക്കായി മഞ്‍ജു നൽകി. മംഗളം, മാതൃഭൂമി എന്നിവയില്‍ മാധ്യമപ്രവര്‍ത്തകായ ശേഷം ക്ലബ് എഫ് എം റേഡിയോയിൽ ഏഴു വർഷത്തോളം റേഡിയോ ജോക്കിയായും മഞ്‍ജു ഗോപിനാഥ് തിളങ്ങിയിട്ടുണ്ട്. പിന്നീട് റിപ്പോർട്ടർ ചാനലിൽ എന്റർടൈൻമെന്റ് എഡിറ്ററായും ജോലി ചെയ്‍തു.
മമ്മൂട്ടി നായകനായി 2014ൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം മുന്നറിയിപ്പിലൂടെയാണ് മഞ്ജു ഗോപിനാഥ് പിആര്‍ ജോലികളില്‍ തുടക്കം കുറിച്ചത്. കസബയിലൂടെ സ്വതന്ത്ര പിആർഒയായി. 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ മിക്കതിന്റെയും പബ്ലിസിറ്റി വർക്ക് ചെയ്‍തത് മഞ്ജുവാണ്. കുഞ്ചാക്കോ ബോബൻ നായകനായ ഹിറ്റ് ചിത്രം ന്നാ താൻ കേസുകൊടിന് പുറമേ പത്തൊമ്പതാം നൂറ്റാണ്ട്, സൗദി വെള്ളക്ക തുടങ്ങി സംസ്ഥാന അവാര്‍ഡ് നേടിയ വിവിധ ചിത്രങ്ങളുടെ പിആര്‍ഒ ആയിരുന്ന മഞ്‍ജു ഗോപിനാഥ് അടുത്തകാലത്ത് സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രങ്ങളായ പാപ്പൻ, ഗരുഡൻ എന്നിവയ്ക്ക് പുറമേ അജഗജാന്തരം, കടുവ, ജനഗണമന, മാളികപ്പുറം തുടങ്ങിയവയിലൊക്കെ ഭാഗമായിരുന്നു.
ബിജു മേനോന്റേയും സുരാജ് വെഞ്ഞാറമൂടിന്റെയും ചിത്രമായ നടന്ന സംഭവത്തിന് പുറമേ ഒരു പൊറാട്ട് നാടകം, ലിറ്റിൽ ഹാർട്ട്സ്, തേരി മേരി തുടങ്ങിയവയക്കെ മഞ്ജു ഗോപിനാഥ് പിആര്‍ഒ ആയി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളതാണ്. മികച്ച പബ്ലിക് റിലേഷൻസിനുള്ള നിരവധി അവാർഡുകളും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന സിനിമാ പിആര്‍ മഞ്‍ജു ഗോപിനാഥ് പരേതനായ ഗോപിനാഥൻ നായർ (റിട്ടയേഡ് ട്രഷറി ഓഫീസർ), ഇ എൻ ഇന്ദിരക്കുട്ടി(റിട്ടയേഡ് ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പൽ) എന്നിവരുടെ മകളാണ്. ഭർത്താവ് ബി ഗോപകുമാർ. മകൻ അഭിഷിക്ത് ഗോപകുമാർ.