തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദ് ആണ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണം. വെറ്റിനറി സർവകലാശാല അധികൃതരുടെ വീഴ്ചകളും പരിശോധിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.