സിദ്ധാർത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ല, പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്’: അച്ഛൻ ജയപ്രകാശ്

news image
Mar 4, 2024, 3:59 am GMT+0000 payyolionline.in

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്  പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ്  പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe