പയ്യോളി: സിഐടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ മെയ് ദിനം ആചരിച്ചു. പയ്യോളി എ കെ ജി മന്ദിരത്തിന് സമീപത്തു നിന്നും ബാൻ ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ചറാലി നഗരം ചുറ്റി ബിച്ച് റോഡിന് സമീപ ത്തെ പൊതുസമ്മേളന നഗരിയിൽ എത്തി ച്ചേർന്നു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂട്ടായി ബഷീർ റാലി ഉദ്ഘാട നം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ കെ മമ്മു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, എ കെ ഷൈജു, ഇ കെ രജനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.