എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും ചേർന്ന് വീണ്ടെടുത്തത്. ആഭരണങ്ങൾ വീട്ടിലെ അലമാരിയിൽ സാരികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ച് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് കർണാടക സ്വദേശികളായ നാടോടിസ്ത്രീകൾ പ്രദേശത്തെ വീടുകളിലൂടെ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സമയത്ത് സ്വർണാഭരണമടങ്ങിയ സാരിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ എടുത്ത് കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷമാണ് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ വനജയുടെ ഭർത്താവ് കൽപ്പാതൊടി സേതു സംഭവം എടക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.അസൈനാരെ അറിയിച്ചു. നാടോടികളുടെ രീതിയെകുറിച്ചു അവർ തങ്ങാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും അസൈനാർ പറഞ്ഞു കൊടുത്തു. ഇതുപ്രകാരം സേതുവും ഭാര്യ വനജയും നാടോടികൾ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ മുറിക്കുള്ളിൽ അടുക്കിവച്ച നിലയിൽ കണ്ടു.ഇത് പരിശോധിച്ചപ്പോൾ സാരിയുടെ ഉള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. നാടോടികൾക്ക് പാരിതോഷികവും കൊടുത്താണ് ആഭരണങ്ങളുമായി സേതുവും വനജയും മടങ്ങിയത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിരുന്നുവെങ്കിൽ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിട്ടേനെ.
- Home
- Latest News
- സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
Share the news :

Oct 20, 2025, 5:20 am GMT+0000
payyolionline.in
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ ..
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Related storeis
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎ...
Oct 20, 2025, 1:37 pm GMT+0000
മന്ത്രി ഗണേഷ്കുമാറിന്റെ ‘ബുള്‍ഡോസര്‍ രാജ്’ നടപ്പാക്ക...
Oct 20, 2025, 1:26 pm GMT+0000
രാമനാട്ടുകരയിൽ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരു...
Oct 20, 2025, 1:15 pm GMT+0000
ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്...
Oct 20, 2025, 1:05 pm GMT+0000
മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെ...
Oct 20, 2025, 12:47 pm GMT+0000
താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന്...
Oct 20, 2025, 12:39 pm GMT+0000
More from this section
മെസഞ്ചർ ഡെസ്ക്ടോപ് ആപ്പ് ഡിസംബറിൽ ഷട്ട്ഡൗൺ ചെയ്യും; സേവനം വെബ്സൈറ...
Oct 20, 2025, 11:34 am GMT+0000
ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോൾ...
Oct 20, 2025, 11:12 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: എസ്ഐടിയുടെ നിര്‍ണായക നീക്കം; ചോദ്യമുനയില്‍...
Oct 20, 2025, 11:07 am GMT+0000
എറണാകുളത്ത് സ്പായിൽ കൊലപാതകശ്രമം; കേസെടുത്ത് പൊലീസ്
Oct 20, 2025, 11:05 am GMT+0000
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നൂറിലധികം എയർഹോ...
Oct 20, 2025, 9:45 am GMT+0000
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന; 1800 രൂപയാക്കും
Oct 20, 2025, 9:06 am GMT+0000
ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു ; മൂന്ന...
Oct 20, 2025, 9:02 am GMT+0000
കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതി ...
Oct 20, 2025, 8:55 am GMT+0000
പൊതുസ്ഥലത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പേടിക്കണം ജ...
Oct 20, 2025, 8:06 am GMT+0000
മഴയ്ക്ക് ശമനമില്ല; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ കാണും
Oct 20, 2025, 8:02 am GMT+0000
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: യുവതി പ്രതിയെ തിര...
Oct 20, 2025, 7:57 am GMT+0000
ബിസിനസ് വാട്സ്ആപിൽ പൊതുഉദ്ദേശ്യ എ.ഐ ചാറ്റ്ബോട്ടുകളെ വ...
Oct 20, 2025, 7:44 am GMT+0000
മുഴപ്പിലങ്ങാട് നടപ്പാലം നിർമാണം നിലച്ചനിലയിൽ
Oct 20, 2025, 7:34 am GMT+0000
മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയില...
Oct 20, 2025, 7:16 am GMT+0000
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി, തുടർന്ന് കൊല...
Oct 20, 2025, 6:44 am GMT+0000