സാന്റ് ബാങ്ക്സ് ടൂറിസം കേന്ദ്രം; അടിസ്ഥാന സൗകര്യമില്ല; സഞ്ചാരികൾ ദുരിതത്തിൽ

news image
Apr 8, 2025, 11:58 am GMT+0000 payyolionline.in

വ​ട​ക​ര: സാ​ന്റ് ബാ​ങ്ക്സ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ല, സ​ഞ്ചാ​രി​ക​ൾ ദു​രി​ത​ത്തി​ൽ. നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന സാ​ന്റ് ബാ​ങ്ക്സി​ൽ ശു​ചി​മു​റി​യും വി​ശ്ര​മ കേ​ന്ദ്ര​വും അ​ട​ച്ചു​പൂ​ട്ടി. ശു​ചി​മു​റി​യ​ട​ക്കം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി മാ​സ​ങ്ങ​ളാ​യി​ട്ടും ഡി.​ടി.​പി.​സി​യും ടൂ​റി​സം വ​കു​പ്പും അ​ത് തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഒ​രാ​ൾ​ക്ക് 10 രൂ​പ വീ​ത​മാ​ണ് പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പോ​ലു​മി​ല്ലാ​തെ​യാ​ണ് ടൂ​റി​സം കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ശു​ചി​മു​റി അ​ട​ച്ചു​പൂ​ട്ടി​യ​തി​നാ​ൽ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളെ​യാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത് വീ​ട്ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യാ​ക്കു​ന്നു. ഗ്രീ​ൻ കാ​ർ​പെ​റ്റ് പ​ദ്ധ​തി​യി​ൽ വി​ക​സ​നം ന​ട​ത്തി​യ സാ​ന്റ് ബാ​ങ്ക്സി​ൽ പ​ല പ​ദ്ധ​തി​ക​ളും പാ​തി വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യു​ണ്ടാ​യി.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബോ​ട്ടു​ജെ​ട്ടി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റേ​ണ്ട സാ​ന്റ് ബാ​ങ്ക്സ് അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം​മൂ​ലം നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe