വെടി നിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടു. 48 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് സാധരണക്കാർ കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നിരവധി തവണയാണ് പാകിസ്ഥാൻ സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്.
പാക് ഭാഗത്തുനിന്ന് ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യൻ സൈന്യവും പ്രതികരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തതിനു പിന്നാലെയാണ് അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനം സൃഷ്ടിക്കുന്ന നടപടികൾ.
ഓപ്പറേഷൻ സിന്ദുർ എന്ന നാമകരണം ചെയ്യപ്പെട്ട ഓപ്പറേഷനിൽ പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഭീകര പരിശീലന കേന്ദ്രങ്ങൾ, ഭീകരർക്ക് ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ് സംയുക്ത സൈനികാക്രമണത്തിൽ തകർത്തത്.