പത്തനംതിട്ട : റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് സഞ്ജു മനോജ്.ഇന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. ഡിവൈഎഫ്ഐ ഭാരവാഹികൾ രാവിലെ സഞ്ജുവിനെ ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്തത് റാന്നി സി ഐ.
സംഘടനയുമായി ബന്ധമില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം. രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്.റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
