പയ്യോളി : ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ കടൽ തീരം ശുചീകരിച്ചു.
പയ്യോളി മുതൽ കൊളാവിപ്പാലം ആമ വളർത്തു കേന്ദ്രം വരെയുള്ള 6 കിലോമീറ്റർ കടലോരമാണ് വ്യത്തിയാക്കിയത്. 200-ലധികം ചാക്ക് മാലിന്യമാണ് ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറിയത്. നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ശുചീകരണം ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ കടലോരം സുന്ദര തീരമായി നിലനിർത്തുന്നതിനുള്ള കർമ്മ പരിപാടികൾ നഗരസഭ ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി തുടർ പ്രവർത്തനങ്ങൾ നടത്തും. നഗരസഭ വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ ,ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ കൗൺസിലർമാരായ എ.പി. റസാഖ്, അൻസില ഷംസു , ചെറിയാവി സുരേഷ് ബാബു, ഗിരിജ, നിഷ ഗിരീഷ് എന്നിവർ സംസാരിച്ചു.
നഗരസഭ ക്ലീൻസിറ്റി മാനേജർ ടി. ചന്ദ്രൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.കെ. മേഘനാഥൻ , നോഡൽ ഓഫീസർ രജനി ഡി ആർ , കോഴിക്കോട് കലക്ട്രേറ്റ് ഇന്റേൺ വർഷ , യൂത്ത് കോഡിനേറ്റർ എസ് ഡി സുദേവ്, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് രാധ പി. എം എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
എൻ എസ് എസ് വളണ്ടിയർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മസേന അംഗങ്ങൾ, നഗരസഭ ശുചീകരണ ജീവനക്കാർ ഉൾപ്പെടെ 400 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.