പയ്യോളി : അനധികൃത സമാന്തര സർവീസിനെതിരെ അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വടകര -പയ്യോളി- പേരാമ്പ്ര, വടകര – ചാനിയം കടവ് – പേരാമ്പ്ര റൂട്ടിലെ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം തുടങ്ങി.
പോലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിരവധിതവണ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ബിഎംഎസ് നേതൃത്വത്തിലാണ് തൊഴിലാളികളുടെ സമരം. മാസങ്ങൾക്ക് മുമ്പ് ബസ് ജീവനക്കാർക്ക് മർദ്ദനമേതിനെ തുടർന്ന് ഒരു ദിവസം മുഴുവൻ സർവീസ് നിർത്തിവെച്ച് പ്രതിഷേധിച്ചിരുന്നു.