ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ‘ലഹരിക്കെതിരെ നാടുണരട്ടെ’ പദ്ധതിയുടെ ഭാഗമായി വിപുലമായ രീതിയിൽ ക്യാമ്പയിൻ നടത്തി.


ഒപ്പു ശേഖരണം, ലഹരി വിരുദ്ധ റാലി, ഫ്ലാഷ്മോബ് എന്നിവയെ കൂടാതെ വൻ ബഹുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ചെയ്തു.
പരിപാടി വാർഡ് മെമ്പർ റൗസി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയ ഐ വി മഞ്ജുഷക്ക് ദീപം കൈമാറി.
എൻ എസ് എസ് വളന്റിയർമാർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി രജീഷ് അധ്യാപകരായ സീന, സൂര്യ, അബിഷ, ബിജു എന്നിവരും പങ്കെടുത്തു.
