പയ്യോളി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ് നിർദേശങ്ങൾക്കും ഭൂനികുതി വർദ്ദനവിനും എതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സമരം കെ പി സി സി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ,
കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, പി എം മോളി, തൊടുവയൽ സദാനന്ദൻ, പി എം അഷ്റഫ്, ഏഞ്ഞിലാടി അഹമ്മദ്, കെ ടി സത്യൻ, കാര്യാട്ട് ഗോപാലൻ, കെ വി സതീശൻ, എം മോഹനൻ മാസ്റ്റർ, ശശിധരൻ കുന്നുംപുറത്ത്, ടി ഉണ്ണികൃഷ്ണൻ, കെ വി കരുണാകരൻ, വി വി എം ബിജീഷ, താഴക്കുനി കണ്ണൻ, സിന്ധു സതിന്ദ്രൻ, ഇന്ദിരാ കൊളാവി, സിന്ധു പൊന്നാരി തുടങ്ങിയവർ സംസാരിച്ചു.