പയ്യോളി : വ്യാപാരി കുടുംബസംഗമത്തിനായി സംസ്ഥാന പ്രസിഡന്റ് പയ്യോളിയില്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വാദ്യമേളങ്ങളോടെയും മുത്തുകുടകളോടെയും അകമ്പടിയോടെ വര്‍ണ്ണാഭമായാണ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉള്‍പ്പെടുന്ന നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. സംസ്ഥാന പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം പയ്യോളിയില്‍ ഒരു പരിപാടിക്കായി എത്തുന്നത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതായ സ്ഥലമാണ് പയ്യോളി. ആറ് വരിയാക്കല്‍ പ്രവര്‍ത്തി നീണ്ട് പോകുന്നതിന്റെ ഭാഗമായി കടുത്ത വ്യാപാര മാന്ദ്യവും പയ്യോളിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ക്ക് ഉണര്‍വ്വ് ഉണ്ടാക്കാനും എല്ലാവരെയും ചേര്‍ത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരി കുടുംബ സംഗമം സംഘടിപ്പിച്ചത്.
പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് രാജൂ അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡൻറ് ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി . യൂണിറ്റ് സെക്രട്ടറി ജി . ഡെനിസൺ റിപ്പോർട്ട് അവതരിപ്പിച്ചു . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരിപാടിയിൽ ആദരിച്ചു.
തുടർന്ന് മരണപ്പെട്ട വ്യാപാരികൾക്കുള്ള ആശ്വാസ് ധനസഹായ പദ്ധതിയായ 10 ലക്ഷം രൂപയുടെ ചെക്ക് കൊയിലാണ്ടി കൊല്ലം സ്വദേശിയായ വ്യാപാരിയുടെ കുടുംബത്തിന് കൈമാറി . ആശ്വാസ് ചെയർമാൻ കെ. വി. എം. കബീർ പദ്ധതിയുടെ വിശദീകരണം നടത്തി .
ജില്ലാ സെക്രട്ടറി സുനിൽകുമാർ , യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര , ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുൽസലാം , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മണിയോത്ത് മൂസ്സ , അബ്ദുൽസലാം വടകര , ജില്ലാ വൈസ് പ്രസിഡണ്ട് കെ. ടി. വിനോദ് , ബാബുമോൻ , ജില്ല വനിതാവിംഗ് പ്രസിഡൻറ് സരസ്വതി , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.സി. സുനൈദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എം. ഫൈസൽ സ്വാഗതവും യൂണിറ്റ് ട്രഷറർ രവീന്ദ്രൻ അമ്പാടി നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് പ്രദർശനം , സിറാജ് തുറയൂരിൻ്റെ കോമഡി ഷോ , നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവ അരങ്ങേറി .