സംസ്ഥാന ഗവണ്മെന്റിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുസ്ലീം ലീഗ്

news image
Nov 9, 2023, 9:07 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാന ഗവണ്മെന്റിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുസ്ലീം ലീഗ് സമര മുഖത്തുണ്ടാകുമെന്ന് കോഴിക്കോട് ജില്ല മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ അഴിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചോമ്പാൽ മുക്കാളി കെ.എസ്.ഇ.ബി ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ യൂ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഇസ്മയിൽ പി പി സ്വാഗതവും, സെക്രട്ടറി നവാസ് ചാപ്പയിൽ നന്ദിയും പറഞ്ഞു. സിറാജ് എംപി, ഇബ്രാഹിം ചോമ്പാൽ, സഫീർ കല്ലാമല യുത്ത് ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ടി.സിഎച്ച് , ജനറൽ സെക്രട്ടറി ഷാനിസ് മൂസ, എം.എസ്.എഫ് ജനറൽ സെക്രട്ടറി സലാഹുദ്ധീൻ, യുഡിഫ് പഞ്ചായത്ത്‌ ചെയർമാൻ അൻവർ ഹാജി, കർഷക ലീഗ് വടകര മണ്ഡലം സെക്രട്ടറി ഹാരിസ് മുക്കാളി ,പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം പി പി, മെമ്പർ സാജിദ് നെല്ലോളി, വിവിധ ശാഖ ഭാരവാഹികൾ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe