തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയർന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണ്. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടാത്. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിലുള്ളത്.
- Home
- Latest News
- സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു
Share the news :
May 31, 2025, 8:51 am GMT+0000
payyolionline.in
രാജ്യത്ത് 24 മണിക്കൂറിനിടെ 255 പേരാണ് രോഗമുക്തി നേടിയത്. രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും ആവർത്തിക്കുന്നത്. ഇടവേളകളിൽ കേസുകൾ ഉയരും. പൂർവേഷ്യൻ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾ കുറവാണ്. LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങലാണ് ഇത്തവണ രോഗ വ്യാപനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജനിതക ശ്രേണി പരിശോധന നടത്തി സൂക്ഷ്മ നിരീക്ഷണം തുടരുന്നുവെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒര ..
ഇരിങ്ങൽ പാറയുള്ളതിൽ ജാനകി അന്തരിച്ചു
Related storeis
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000
എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയ...
Feb 4, 2026, 2:01 pm GMT+0000
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ...
Feb 4, 2026, 1:08 pm GMT+0000
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
More from this section
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്...
Feb 4, 2026, 10:20 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...
Feb 4, 2026, 10:02 am GMT+0000
‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മ...
Feb 4, 2026, 9:39 am GMT+0000
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല; അൽപം കൂടി കാത്തി...
Feb 4, 2026, 9:20 am GMT+0000
ഇയർ ബഡ്സിന് ശബ്ദം കുറവാണോ, ചാർജ് കയറുന്നില്ലെ, ഓഫറിൽ പുതിയത് വാങ്ങാ...
Feb 4, 2026, 7:58 am GMT+0000
കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മുഖ്യമന്ത്രി പിണറായി വിജ...
Feb 4, 2026, 7:56 am GMT+0000
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി
Feb 4, 2026, 7:04 am GMT+0000
വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു ! ജാഗ്രതാ ന...
Feb 4, 2026, 5:52 am GMT+0000
നിറങ്ങളുടെ രാജ്ഞി: ബൊഗൈൻവില്ല കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ ?
Feb 4, 2026, 5:41 am GMT+0000
കൊടിയത്തൂരിലെ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി കുട്ടിയെ രക്ഷിച്ച ...
Feb 4, 2026, 5:35 am GMT+0000
പെൺകുട്ടിയെ നഗ്നദൃശ്യം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാ...
Feb 4, 2026, 5:24 am GMT+0000
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നീക്കം; സോഷ്യൽ മീഡിയ സെല്ലു...
Feb 4, 2026, 4:23 am GMT+0000
നിപ ഭീഷണി വീണ്ടും; കർണാടക ആരോഗ്യ വകുപ്പ് അതിജാഗ്രതയിൽ
Feb 4, 2026, 4:08 am GMT+0000
വടകര ജില്ല ആശുപത്രിയിൽ ചികിത്സപ്പിഴവ്: രോഗിക്ക് ന...
Feb 4, 2026, 3:51 am GMT+0000
ചായക്കപ്പിലെ കൂട്ടുകാരന് വിട; പാർലെ-ജിയുടെ പഴയ ഫാക്ടറി അടച്ചുപൂട്ടു...
Feb 4, 2026, 3:48 am GMT+0000
